കോട്ടയം: വയനാട് വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ടിന് സമീപം പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട് സി.പി ജലീലിന് ഐക്യദാര്‍ഢ്യവുമായി മാവോയിസ്റ്റ് പോസ്റ്റര്‍. കോട്ടയം പൊന്‍കുന്നത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പൊന്‍കുന്നത്തെ ഗ്രാമദീപം ജംഗ്ഷനിലാണ് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്. ‘ജലീന്റെ മരണം , പൊറുക്കില്ല ഒരിക്കലും’ എന്നാണ് പോസ്റ്ററില്‍ എഴുതി ചേര്‍ത്തിരിക്കുന്നത്.
അതേസമയം പൊന്‍കുന്നത്തെ മൂന്നിടങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ പോലീസ് കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
ഈ മാസം ഏഴിനാണ് വൈത്തിരി ഉപവന്‍ റിസോര്‍ട്ടിന് സമീപം മാവോയിസ്റ്റു പോലീസും ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ട ജലീലിന്റെ ശരീരത്തില്‍ നിന്നും നിരവധി വെടചിയുണ്ടകള് കണ്ടെത്തിയിരുന്നു. എന്നാല്‍ ജലീല്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലല്ലെന്നും തണ്ടര്‍ബോള്‍ട്ട് വെടിവച്ച് കൊലപ്പെടുത്തിയാതണെന്നും ആരോപിച്ച് മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.
Post Your Comments