Latest NewsKeralaIndia

മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് പാർട്ടിയിൽ നിന്ന് രാജിവെച്ചു; കോൺഗ്രസ്സിന് തിരിച്ചടി

രാധാകൃഷ്ണയുടെ രാജി ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

മുംബൈ: മകൻ ബിജെപിയിൽ ചേർന്നതിന് പിന്നാലെ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് കോൺഗ്രസ്സ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. രാധാകൃഷ്ണ വിഖെ പാട്ടീലാണ് പാർട്ടി വിട്ടത്. മകന് പിന്നാലെ രാധാകൃഷ്ണയും ബിജെപിയിൽ ചേരുമെന്ന് വാർത്തകൾ വന്നിരുന്നു. ഇത്തരമൊരു സാദ്ധ്യത നിലനിൽക്കെയാണ് രാധാകൃഷ്ണയുടെ രാജിയെന്നത് ഏറെ ശ്രദ്ധേയമാണ്. മഹാരാഷ്ട്രയിലെ മുതിർന്ന നേതാവായ രാധാകൃഷ്ണയുടെ രാജി ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ മകൻ സുജയ് വിഖെ പാട്ടീൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ബിജെപിയിൽ ചേർന്നിരുന്നു. അതേസമയം സുജയ് വിഖെ പാട്ടീൽ അഹമ്മദ്നഗർ ലോക്സഭാമണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടും. മകനെതിരെ പ്രചാരണത്തിനിറങ്ങില്ലെന്ന് വ്യക്തമാക്കിയ രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ അടുത്ത നീക്കത്തെ നെഞ്ചിടിപ്പോടെയാണ് കോൺഗ്രസ്സ് നേതൃത്വം നോക്കിക്കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button