Latest NewsKerala

ബി​ജെ​പി ത​ക​ര്‍​ന്നു, അടുത്തത് യുഡിഎഫ് ആണെന്ന് കോടിയേരി ബാലകൃഷ്‌ണൻ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് ത​ക​ര്‍​ന്നു ത​രി​പ്പ​ണ​മാ​കു​മെന്ന് വ്യക്തമാക്കി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ഇ​എം​എ​സ് പാ​ര്‍​ക്കി​ല്‍ ന​ട​ത്തി​യ അ​നു​സ്മ​ര​ണ​ത്തി​ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം പോ​ലും മ​ര്യാ​ദ​യ്ക്കു പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യാ​ത്ത കോ​ണ്‍​ഗ്ര​സിന് രാജ്യം ഭരിക്കാൻ എങ്ങനെ കഴിയും. ബി​ജെ​പി തമ്മിലടിച്ച് തകർന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് 2004 ആവർത്തിക്കും. കേ​ര​ള​ത്തി​ല്‍ ഇ​ട​തു​പ​ക്ഷ ത​രം​ഗം ഉ​ണ്ടാ​കാ​നു​ള്ള രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും കോടിയേരി പറയുകയുണ്ടായി.

ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ അ​ന്ത്യം കു​റി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​കും ഇ​ത്. ബി​ജെ​പി​ക്കു ബ​ദ​ല്‍ ഉ​ണ്ടാ​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സി​നാ​വി​ല്ല. രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കു​മെ​ന്ന് പ​റ​ഞ്ഞു നാ​ട്ടി​ല്‍ ക​ലാ​പ​ത്തി​ന് ശ്ര​മി​ക്കു​ന്ന ബി​ജെ​പി​യു​ടെ പി​ന്നാ​ലെ​യാ​ണ് കോ​ണ്‍​ഗ്ര​സെന്നും കോടിയേരി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button