കൊല്ലം: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയിൽ. പാലാ മുണ്ടുപാലം ഉഴുത്തുവാകുമ്മിണിയില്‍ അനില്‍ ജോര്‍ജാണ് പൊലീസിന്‍റെ പിടിയിലായത്. കോട്ടയം രാമപുരം സ്വദേശി വിഷ്ണുവില്‍ നിന്ന് 33 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാൾ പിടിയിലായത്. 5 ലക്ഷം രൂപ നേരിട്ടും ബാക്കി തുക 103 തവണകളായി ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയുമാണ് ഇയാൾ പണം കൈപ്പറ്റിയത്. വിസ ലഭിക്കാന്‍ തന്‍റെ പിതാവിന്‍റെ അക്കൗണ്ടിലേക്കെന്ന വ്യാജേനയാണ് അനില്‍ പണം അയപ്പിച്ചുകൊണ്ടിരുന്നത്. പണം ബാങ്കില്‍ നിക്ഷേപിച്ചാല്‍ ഉടന്‍ തന്നെ എടിഎം കാര്‍ഡുപയോഗിച്ച് പിന്‍വലിക്കുകയായിരുന്നു ഇയാളുടെ രീതി.
ലക്ഷങ്ങള്‍ കൈമാറിയിട്ടും ജോലിയോ വിസയോ ലഭിക്കാതെ വന്നതോടെയാണ് വിഷ്ണു പോലീസിൽ പരാതിപ്പെട്ടത്. അന്വേഷണത്തില്‍ ഏഴ് സിം കാര്‍ഡുകളും 15 എടിഎം കാര്‍ഡുകളും ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പു നടത്തിയിരുന്നതെന്ന് കണ്ടെത്തി. എടിഎം, സിം കാര്‍ഡുകളുടെ ഉടമകളെ പോലീസ് അന്വേഷിച്ചുവരുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വിശദമായ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
Post Your Comments