
ഏഴ് മാസത്തെ തളര്‍ച്ചയ്ക്ക് ശേഷം ഡോളറിനെതിരെ രൂപ വൻ മുന്നേറ്റത്തിൽ. മാര്‍ച്ച് 18 ന് വിനിമയ വിപണിയില്‍ 57 പൈസയുടെ നേട്ടമാണ് രൂപ നേടിയെടുത്തത്. 18 ന് വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 68.53 എന്ന ഉയര്‍ന്ന നിലയിലായിരുന്നു. വിദേശ നിക്ഷേപത്തില്‍ മാര്‍ച്ച് മാസത്തിലുണ്ടായ വര്‍ധനയും വ്യാപാര കമ്മിയില്‍ ഇടിവ് രേഖപ്പെടുത്തിയതുമാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരാനുണ്ടായ പ്രധാന കാരണങ്ങള്‍.
ഇന്ത്യന്‍ രൂപ കഴിഞ്ഞ ആറ് ദിവസമായി മുന്നേറ്റ സ്വഭാവമാണ് പ്രകടമാക്കുന്നത്. നിലവില്‍ ഏഷ്യന്‍ കറന്‍സികളില്‍ ഏറ്റവും മികച്ച പ്രകടനമാണ് രൂപ കാഴ്ചവയ്ക്കുന്നത്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ രൂപയുടെ മൂല്യം മാര്‍ച്ചില്‍ ഡോളറിനെതിരെ 65-66 എന്ന നിലവാരത്തിലേക്ക് വരെ ഉയര്‍ന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്.
Post Your Comments