കാബൂള്‍: അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ്അമറുള്ള സാലിഹിന്റെ വസതിയില്‍ നിന്ന് പരിശോധന നടത്തി സ്വര്‍ണക്കട്ടികളും അമേരിക്കന്‍ ഡോളർ കെട്ടുകളും കണ്ടെടുത്തതായി താലിബാൻ. അഷ്റഫ് ഗനി ഭരണത്തിലെ വൈസ് പ്രസിഡന്റായ സാലിഹ്, ഗാനി രാജ്യം വിട്ടതിനെ തുടർന്ന് അഫ്ഗാന്റെ താല്‍ക്കാലിക പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചിരുന്നു. താലിബാന്റെ മള്‍ട്ടിമീഡിയ ശാഖാ മേധാവി അഹ്മദുള്ള മുത്തഖി, അംറുല്ല സാലിഹിന്റെ വസതിയില്‍ നടത്തിയതെന്ന് പറയപ്പെടുന്ന റെയ്ഡിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
താലിബാന്‍ ഭീകരര്‍ പണവും സ്വര്‍ണ്ണക്കട്ടികളും നിറച്ച രണ്ട് സ്യൂട്ട്കേസുകള്‍ക്ക് ചുറ്റും ഇരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. ഭീകരര്‍ നോട്ടുകെട്ടുകളുടെയും സ്വര്‍ണക്കട്ടികളുടെയും ചിത്രങ്ങള്‍ പകര്‍ത്തുന്നതും വ്യക്തമാണ്. 18 സ്വര്‍ണക്കട്ടികളും മൊത്തം ആറര ദശലക്ഷം യുഎസ് ഡോളറും സാലിഹിന്റെ വസതിയില്‍ നിന്ന് കണ്ടെടുത്തതായി മുത്തഖി വ്യക്തമാക്കി.
د امر الله صالې په کور کې شپږنیم میلیونه ډالر د سرو زرو له اتلس خښتو سره يوځای د اسلامي امارت د ځواکونو لاسته ولوېدل. pic.twitter.com/E5YinxvTe0
— Ahmadullah Muttaqi (@Ahmadmuttaqi01) September 13, 2021
Post Your Comments