KeralaLatest News

ഇടുക്കി ഡാമില്‍ ജലനിരപ്പ് കുത്തനെ താഴ്ന്നു

ചെറുതോണി: സംസ്ഥാനത്ത് കൊടുംവേനലിനെ രൂക്ഷമായി. ഇതോടെ പല ഡാമുകളിലും വെള്ളം താഴ്ന്നു. വരള്‍ച്ച ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ഇടുക്കി അണക്കെട്ടിനെയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് .30 അടിയോളമാണ് താഴ്ന്നത്. നിലവില്‍ പരമാവധി സംഭരണ ശേഷിയുടെ 51 ശതമാനം വെള്ളം മാത്രമാണ് ഉള്ളത്. ഇതോടെ വൈദ്യുതി ഉത്പ്പാദനം കുറയുമെന്ന് കെ.എസ് ഇബിയും പറയുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ജലനിരപ്പ് കൂടുതലാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്..

ഇടുക്കിയില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് മൂലമറ്റത്ത് 60 ലക്ഷം യൂണിറ്റോളം വൈദ്യുതി ഇന്നലെ ഉത്പാദിപ്പിച്ചതായും കണക്കുകള്‍ പറയുന്നു. വേനല്‍ മഴ ലഭിക്കാതെ വരള്‍ച്ച തുടര്‍ന്നാല്‍ വൈദ്യുതി ഉത്പാദനം ഇനിയും ഗണ്യമായി കുറഞ്ഞേക്കുമെന്ന ആശങ്ക വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button