Latest NewsCricketSports

ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം ഉണ്ടാകുമോ എന്നതിനെ കുറിച്ച് ഐസിസി

ദുബായ്: ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ് ഇന്ത്യ-പാക്‌സതാന്‍ മത്സരം.
ഏകദിന ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം ഉണ്ടാകുമോ എന്നതിനെ കുറിച്ച് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഐസിസി . ഇതോടെ .ഇന്ത്യ-പാകിസ്താന്‍ മത്സരത്തിലെ അനിശ്ചിതത്വം നീങ്ങുകയാണ്. ഇന്ത്യ പാകിസ്താനുമായി ഏറ്റുമുട്ടുമെന്നും മത്സരം ബഹിഷ്‌കരിക്കാന്‍ സാധ്യതയില്ലെന്നും ഐസിസി അറിയിച്ചു. ലോകകപ്പില്‍ എല്ലാ മത്സരത്തിലും പങ്കെടുക്കുമെന്ന് ഇന്ത്യ ഉള്‍പ്പടെയുള്ള അംഗരാജ്യങ്ങള്‍ ഐസിസിക്ക് കരാര്‍ നല്‍കിയിട്ടുണ്ടെന്നും ഐസിസി സിഇഒ ഡേവ് റിച്ചാര്‍ഡ്സണ്‍ അറിയിച്ചു.

ഇന്ത്യ കരാര്‍ ലംഘിച്ചാല്‍ പോയിന്റ് നഷ്ടപ്പെടുകയും നടപടികള്‍ നേരിടേണ്ടി വരികയും ചെയ്യുമെന്നും ഐസിസി വ്യക്തമാക്കുന്നു. ടീമംഗങ്ങള്‍ക്ക് ആവശ്യമായ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഡേവ് മാധ്യമങ്ങളെ അറിയിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ച ഇന്ത്യ ലോകകപ്പ് മത്സരവും ബഹിഷ്‌കരിക്കുമെന്ന സൂചന നല്‍കിയിരുന്നു. ലോകകപ്പ് ടൂര്‍ണമെന്റില്‍ മാഞ്ചസ്റ്റര്‍ സ്റ്റേഡിയത്തില്‍ ജൂണ്‍ 16നാണ് ഇന്ത്യ-പാക് പോരാട്ടം നിശ്ചയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button