കൊച്ചി: രാസവസ്തു ഉപയോഗിച്ച് പഴുപ്പിച്ച് വഴിയരികില്‍ വിവ്ക്കാന് വച്ചിരുന്ന ആഞ്ഞിലിച്ചക്ക പോലീസ് പിടികൂടി. കാത്സ്യം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച് കിലോഗ്രാമിനു 100 രൂപ നിരക്കില്‍ വിറ്റിരുന്ന പഴമാണ്
മരട് പോലീസ് പിടികൂടിയത്. മരട് ന്യൂക്ലിയസ് മാളിനു സമീപത്താണ് ഇവ വില്ക്കാന് വച്ചിരുന്നത്. സംഭവത്തില്‍ പഴം വില്‍പ്പന നടത്തിയിരുന്ന കുന്ദംകുളം സ്വദേശി തന്പിയെ പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം ഇവ വില്ക്കാന് ഉപയോഗിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റൊരാൾക്കു വേണ്ടിയാണ് താൻ ആഞ്ഞിലിച്ചക്ക വിറ്റിരുന്നതെന്നാണ് അറസ്റ്റിലായ തന്പിയുടെ മൊഴി. പോലീസ് നടത്തിയ പരിശോധനയില്‍ വാഹനത്തിലുണ്ടായിരുന്ന മുഴുവൻ പെട്ടിയിലും കടലാസിൽ പൊതിഞ്ഞ കാർബൈഡ് കണ്ടെത്തി.
Post Your Comments