മലപ്പുറം: പതിനൊന്ന് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ മദ്രസ അധ്യാപകനെതിരെ പോക്സോ ചുമത്തി 14 ദിവസം ജയിലിലടച്ചു. പോത്തന്നൂര്‍ സ്വദേശി അലിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരൂര്‍ പുല്ലൂര്‍ ബദറുല്‍ ഹുദാ സുന്നി മദ്രസയിലെ അധ്യാപകനാണ് അലി.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. മദ്രസയിലെ വിദ്യാര്‍ത്ഥിയായ പതിനൊന്ന് കാരനെ ഇംഗിതത്തിന് വഴങ്ങാത്തതിനെ തുടര്‍ന്ന് ഇയാള്‍ മര്‍ദിച്ചിരുന്നതായും റിപ്പോര്‍ട്ട്. പീഡനം അതിരുകടന്നതോടെ കുട്ടി അമ്മയോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് വിവരം ചെെല്‍ഡ് ലെെനില്‍ എത്തുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. പ്രതിയെ മദ്രസയില്‍ എത്തിച്ച് തെളിവെടുപ്പും പൂര്‍ത്തീകരിച്ചു.
Post Your Comments