എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ പുതിയ ആരോപണവുമായി അഭിഭാഷകർ. പ്രിയങ്ക ഗാന്ധി ക്രിസ്ത്യാനിയാണെന്നും, അവരെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കാശി ജില്ലാ മജിസ്ട്രേറ്റിന് അഭിഭാഷകരുടെ സംഘം കത്തയച്ചിട്ടുണ്ട്. പ്രിയങ്ക ക്രിസ്ത്യാനിയാണ് എന്നതിനോടൊപ്പം തന്നെ കോണ്‍ഗ്രസ് നേതാവിന്‍റെ ആരാധനാകേന്ദ്രം ക്രിസ്ത്യന്‍ പള്ളിയാണെന്നും കത്തിലുണ്ട്. അതേസമയം മുൻപ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേയും സമാനമായ ആരോപണവുമായി ബിജെപി രംഗത്ത് എത്തിയിരുന്നു.
രാഹുല്‍ ഗാന്ധിയുടെ അച്ഛന്‍ മുസ്ലിമും അമ്മ ക്രിസ്ത്യാനിയുമാണ്. അങ്ങനെയുള്ളപ്പോള്‍ താന്‍ ബ്രാഹ്മണന്‍ ആണെന്ന് രാഹുല്‍ പറയുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നായിരുന്നു കേന്ദ്ര മന്ത്രിയായ അനന്ത്കുമാര്‍ ഹെഗ്ഡ്ഡെ പറഞ്ഞത്.
Post Your Comments