Latest NewsIndia

ടൈംസ്‌ നൗ സര്‍വേ: സി.പി.എം വട്ടപൂജ്യം; ബംഗാളിലെ സീറ്റ് നില ഇങ്ങനെ

കൊല്‍ക്കത്ത•വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സി.പി.എം തകര്‍ന്നടിയുമെന്ന് പ്രവചിച്ച് പ്രീ-പോള്‍ സര്‍വേ. സി.പി.എം വട്ടപ്പൂജ്യമാകുമെന്നാണ് ടൈംസ്‌ നൗ-വി.എം.ആര്‍ സര്‍വേ പ്രവചിക്കുന്നത്.

സംസ്ഥാനത്തെ ആകെ 42 സീറ്റുകളില്‍ 31 എണ്ണത്തില്‍ വരെ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് സര്‍വേ പറയുന്നു. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ 11 സീറ്റുകള്‍ വരെ നേടും. ഇടതുപക്ഷവും കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എയും സംപൂജ്യരായി തോല്‍വി ഏറ്റുവാങ്ങുമെന്നും സര്‍വേ പ്രവചിക്കുന്നു.

സര്‍വേ പ്രകാരം തൃണമൂല്‍ കോണ്‍ഗ്രസിന് 39% വോട്ടുകളും ബി.ജെ.പിയ്ക്ക് 32% വോട്ടുകളും നേടും. ഇടതുപക്ഷത്തിന് 15% വോട്ടുകളും കോണ്‍ഗ്രസിന് 8% വോട്ടുകളും, മറ്റുള്ളവര്‍ക്ക് 6% വോട്ടുകളും ലഭിക്കുമെന്ന് സര്‍വേ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button