Latest NewsKerala

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ച ജനങ്ങളുടെ മനസ് മടുപ്പിക്കുന്ന രീതിയിലെന്ന് വി.എം സുധീരന്‍

നേതാക്കള്‍ ഗ്രൂ​പ്പ് താ​ത്പ​ര്യ​വും ക​ടും​പി​ടു​ത്ത​വും മാ​റ്റി വ​യ്ക്കാ​ന്‍ തയ്യാറാകണം

തി​രു​വ​ന​ന്ത​പു​രം: ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലെ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിുല്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കെ​പി​സി​സി പ്രസിഡന്‍റ് വി.​എം. സു​ധീ​ര​ന്‍. ജ​ന​ങ്ങ​ളു​ടെ മ​ന​സ് മ​ടു​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ന്ന​തെ​ന്ന് സു​ധീ​ര​ന്‍ പ​റ​ഞ്ഞു.വയനാട് സീറ്റിനെ ചൊല്ലി എ,​ഐ ഗ്രൂ​പ്പു​ക​ള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് സുധീരന്‍റെ വിമര്‍ശനം.

നേതാക്കള്‍ ഗ്രൂ​പ്പ് താ​ത്പ​ര്യ​വും ക​ടും​പി​ടു​ത്ത​വും മാ​റ്റി വ​യ്ക്കാ​ന്‍ തയ്യാറാകണം. കോ​ണ്‍​ഗ്ര​സി​ന് ഏ​റ്റ​വും അ​നു​കൂ​ല​മാ​യ അ​വ​സ​രം പാ​ഴാ​ക്ക​രു​ത്. താ​ന്‍ മ​ല്‍​സ​രി​ക്കേ​ണ്ടെ​ന്ന് 2009ല്‍ ​ത​ന്നെ തീ​രു​മാ​നി​ച്ചി​രു​ന്നു. അ​ന്ന് താ​ന്‍ മ​ല്‍​സ​രരം​ഗ​ത്തു നി​ന്ന് മാ​റി​യ​തു​കൊ​ണ്ടാ​ണ് കെ.​സി. വേ​ണു​ഗോ​പാ​ല്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് അ​വ​സ​രം കി​ട്ടി​യ​തെ​ന്നും സു​ധീ​ര​ന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button