ന്യൂഡല്‍ഹി: വരുന്ന തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് അഞ്ചു സീറ്റുകള്‍ നല്‍കാന്‍ ധാരണ. അതേസമയം തുഷാര്‍ വെള്ളാപ്പള്ളിയെ തൃശൂരില്‍ മത്സരിപ്പിക്കാനാവും തീരുമാനമായി. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. ബിജെപി നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് തുഷാറിനെ തൃശൂരില്‍ മ്തസരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
വയനാട്, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ എന്നിവയാണ് തൃശൂര്‍ കൂടാതെ എഡിഎ മുന്നണിയില്‍ ബിഡിജെഎസിന് നല്‍കിയിരിക്കുന്നത്. അതേസമയം കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗത്തിന് കോട്ടയം സീറ്റ് നല്‍കി.പി.സി തോമസ് തന്നെയാണ് കോട്ടയത്തെ സ്ഥാനാര്‍ത്ഥി. ബാക്കിയുള്ള 14 സീറ്റുകളിലും ബിജെപി മത്സരിക്കും. ബിജെപി സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായെന്നും അന്തിമ പട്ടിക നാളെ പ്രഖ്യാപിക്കുമെും് സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള അറിയിച്ചു. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു.
മാവേലിക്കരയില്‍ താഴവ സഹദേവന്‍, ആലത്തൂരില്‍ ടി.വി.ബാബു,ഇടുക്കിയില്‍ ബിജു കൃഷ്ണന്‍, വയനാട്ടില്‍ പൈലി വത്ത്യാട്ട് എന്നിവരാകും ബിഡിജെഎസിനു വേണ്ടി മത്സരിക്കുന്ന മറ്റു സ്ഥാനാര്‍ത്ഥികള്‍.
Post Your Comments