മുംബൈ : ഉപഭോക്താക്കള്‍ക്ക് ഗോള്‍ഡന്‍ ആനുകൂല്യങ്ങളുമായി ടാറ്റ. ഇന്ത്യയിലെ നമ്പര്‍ വണ്‍ വാഹന നിര്‍മാണ കമ്പനിയായ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയ ടാറ്റ എയ്‌സ് ഗോള്‍;ഡിന്റെ കുതിപ്പ് ഒരു വര്‍ഷം പിന്നിടുന്നു. 20 ലക്ഷം വാഹനങ്ങളാണ് ഒരു വര്‍ഷത്തിനിടെ നിരത്തിലെത്തിക്കാന്‍ ടാറ്റയ്ക്ക് സാധിച്ചത്
ഒരു വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി എയ്‌സ് നിരയിലെ എല്ലാ വാണിജ്യ വാഹനങ്ങള്‍ക്കും വലിയ ആനുകൂല്യങ്ങളാണ് ടാറ്റ മോട്ടോഴ്‌സ് ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 31 വരെയാണ് ചെറു വാണിജ്യ വാഹനങ്ങള്‍ക്കുള്ള ഓഫറുകള്‍ നല്‍കുന്നത്.
ടാറ്റ ഇപ്പോള്‍ ഒരുക്കിയിട്ടുള്ള ഓഫറിന്റെ അടിസ്ഥാനത്തില്‍ ചെറുവാണിജ്യ വാഹന മോഡലുകള്‍ വാങ്ങുന്നതിന് കുറഞ്ഞ പലിശയിലുള്ള വായ്പയും വ്യക്തിഗത ഇന്‍ഷുറന്‍സ് കവറേജുമാണ് നല്‍കുന്നത്.
Post Your Comments