കാബൂള്‍:അന്പത് സുരക്ഷാ ഉദ്യാഗസ്ഥര്‍ താലിബാന്‍ അനുകൂല ഭീകരര്‍ക്ക് മുന്നില്‍ കീഴടങ്ങി. പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ബാദ്ഖീസിലാണ് സംഭവം. കുറേ നാളുകളായി ഇവിടെ സുരക്ഷാസേനയും ഭീകരരും തമ്മില്‍ സംഘര്‍ഷം തുടരുകയാണ്. തുടര്‍ന്ന് ഭീകരര്‍ ആക്രമണം ശക്തമാക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സൈനികര്‍ക്ക് കീഴടങ്ങുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.
എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ തേടിവരികയാണെന്ന് പ്രവിശ്യ ഭരണകൂടം വ്യക്തമാക്കി.
Post Your Comments