Latest NewsBusiness

ഓഹരി വിപണിയിൽ ഉണർവ്വ്

മുംബൈ: വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണിയിൽ ഉണർവ്വ്. സെന്‍സെക്സ് 262 പോയിന്റ് ഉയർന്നു 38285ലും നിഫ്റ്റി 78 പോയിന്റ് ഉയർന്നു 11504ലുമാണ് വ്യാപാരം ആരംഭിച്ചത്. ഐഒസി, പവര്‍ഗ്രിഡ്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് ഓഹരികളും ഊര്‍ജം, എഫ്എംസിജി, ഇന്‍ഫ്ര, ബാങ്ക് സൂചികകളും നേട്ടത്തിലെത്തിയപ്പോൾ വാഹനം, ലോഹം, ഫാര്‍മ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ സമ്മര്‍ദത്തിലാണ്. മാരുതി സുസുകി, വേദാന്ത, എന്‍ടിപിസി, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button