റിയാദ് : സൗദിയില്‍ വിദേശികള്‍ നടത്തിയിരുന്ന 30 ശതമാനം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ബിനാമി സ്ഥാപനങ്ങളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രത്യേക പരിശോധനയിലൂടെയാണ് നിയമലംഘകരെ കണ്ടെത്തുന്നത്. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി നടത്തിവരുന്ന പ്രത്യേക കാമ്പയിന്റെ ഭാഗമായാണ് നടപടി.
തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന് കീഴില്‍ നടത്തപ്പെടുന്ന തസ്തുര്‍ പദ്ധതി പ്രകാരമാണ് പ്രത്യേക പരിശോധന. ചില്ലറ വില്‍പ്പന മേഖലയില്‍ സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കിയ സ്ഥാപനങ്ങളെയാണ് ലക്ഷ്യം വെക്കുന്നത്. അടച്ച് പൂട്ടിയ സ്ഥാപനങ്ങള്‍ക്ക് പകരമായി സ്വന്തമായി നിക്ഷേപമിറക്കാന്‍ സ്വദേശികള്‍ക്ക് അവസരം നല്‍കും.
ബിനാമി സ്ഥാപനങ്ങളെ കണ്ടെത്തിയാല്‍ രണ്ട് വര്‍ഷം വരെ തടവും പത്ത് ലക്ഷം റിയാല്‍ വരെ പിഴയും, രണ്ടും കൂടിയോ ലഭിക്കും.
Post Your Comments