ലക്നൗ: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആദായനികുതി വകുപ്പും പോലീസും കസ്റ്റംസും നടത്തിയ പരിശോധനകളില്‍ ഉത്തര്‍ പ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും മദ്യവും പണവും പിടിച്ചെടുത്തു. 3.17 ലക്ഷം ലിറ്റര്‍ മദ്യവും നാല് കോടി രൂപയുമാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. അതേസമയം 1,80,787 ലൈസന്‍സുള്ള ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ എല്‍. വേങ്കിടേശ്വര്‍ ആണ് ഇക്കാര്യങ്ങള്‍ പുറത്തു വിട്ടത്.
ആയുധങ്ങള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് 183 പേരുടെ ലൈസന് റദ്ദാക്കിയതായും അദ്ദേഹം പറഞ്ഞു. കൂടാതെ 2,610 കിലോ സ്ഫോടക വസ്തുകളും യുപിയുടെ വിവിധ സ്ഥലങ്ങളില്‍നിന്നു പിടിച്ചെടുത്തു. അതേസമയം തെരഞ്ഞെടുപ്പ് അടുത്തതോടെ ഉത്തര്‍പ്രദേശില്‍ മദ്യത്തിന്റെയും പണത്തിന്റെയും കുത്തൊഴുക്കാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
Post Your Comments