ജക്കാര്‍ത്ത: ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഇന്തോനേഷ്യയില്‍ നിരവധി മരണം. കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുംപെട്ട് 73 പേരാണ് മരിച്ചത്. 60 ഓളം പേരെ കാണാതായി. പാപ്പുവ പ്രവിശ്യയിലാണ് സംഭവം.
നിരവധി റോഡുകളും രണ്ടു പാലങ്ങളും ഒലിച്ചുപോയി. നൂറോളം വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. നാലായിരത്തോളം പേരെ ദുരിതാശ്വാസ ക്യാന്പില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശനിയാഴ്ച വൈകുന്നേരം മുതലാണ് പ്രവിശ്യയില്‍ ശക്തമായ മഴ തുടങ്ങിയത്. അതേസമയം, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Post Your Comments