ജീവിതത്തില്‍ എപ്പോഴും സന്തോഷം മാത്രം ഉണ്ടാകില്ലെന്ന് അനുഭവത്തിലൂടെ പഠിച്ചവരാണ് ഓരോ മനുഷ്യരും. എപ്പോളും സന്തോഷവും ദു:ഖവും വിരഹവും ചേര്‍ന്നതായിരിക്കും എല്ലാവരുടേയും ജീവിതം. എന്നാല്‍ വിരഹവും സങ്കടവും മിക്കപ്പോഴും നമ്മുടെ മാനസിക നിലയെ തന്നെ വേട്ടയാടാറുണ്ട്. ഇതോടെയുണ്ടാകുന്ന അമിത രക്ത സമ്മര്‍ദ്ദവും ടെന്‍ഷനും വിശപ്പില്ലായ്മയും നമ്മുടെ ആരോഗ്യജീവിതത്തെ ബാധിക്കുന്നു. മാത്രമല്ല ആ വ്യക്തി ഡിപ്രഷന്‍ എന്ന അവസ്തയിലേക്ക് വഴുതി വീഴുകയും ചെയ്യുന്നു. എന്നാല്‍ ഇതില്‍ നിന്നു കരകയറാന്‍ നമ്മള്‍ വിചാരിച്ചാല്‍ മാത്രമേ കഴിയു എന്നുള്ളത് മിക്കപ്പോഴും എല്ലാവരും ഓര്‍ക്കാറില്ല. എങ്ങനെയെല്ലാം ഡിപ്രഷനില്‍ നിന്ന് കരകയാറാം എന്നു നോക്കാം;
സങ്കടം തോന്നുമ്പോള്‍ ശോക ഗാനങ്ങള്‍ കേള്‍ക്കുന്നത് ഒഴിവാക്കണം. എന്തെന്നാല്‍ ഈ സന്ദര്‍ഭങ്ങളില്‍ നമ്മള്‍ കേള്‍ക്കു ഇത്തരം പാട്ടുകള്‍ ആസ്വദിക്കുന്നതിനു പകരം പാട്ടിന്റെ വരികളിലൂടെ സഞ്ചരിച്ച് അതിന്റെ അര്‍ത്ഥം സ്വന്തം ജീവിതവുമായി ചേര്‍ത്ത് കണ്ണീരൊഴുക്കാന്‍ തുടങ്ങും. അതുകൊണ്ട് ഈ സാഹചര്യങ്ങളില് സന്തോഷകരമായ സംഗീതം ആസ്വദിക്കണം.
ദുഖത്തിന്റെ തീവ്രത കൂട്ടാനേ ശോകഗാനങ്ങള്‍ സഹായിക്കുകയുള്ളൂ. ഡിപ്രഷന്‍ മാറ്റാന്‍ വ്യായാമത്തിനും സംഗീതത്തിനുമൊപ്പം കൂട്ടുകാരൊത്ത് സമയം ചെലവഴിക്കുന്നതും നല്ലതാണ്.
Post Your Comments