സലാല : ഒമാനിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. അൽ ഫൈറൂസ് കമ്പനി ജീവനക്കാരനായിരുന്ന പാലക്കാട് ചെർപ്പുളശേരി പന്ന്യംകുറിശി സ്വദേശി റാശിദ് മൻസിൽ ഉമ്മർ (56) ആണ് സലാലയിൽ അന്തരിച്ചത്. മൂന്നു ദിവസം മുൻപായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ കെഎംസിസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഭാര്യ ജമീല. മക്കൾ :റഷീദ്, റൗഫ്, റിസ്‌വാന
Post Your Comments