ഏറ്റവും ഔഷധഗുണമുള്ള കറിവേപ്പിലയുടെ ഗുണങ്ങള്‍ അറിയാതെ പോകരുത്. രോഗങ്ങളെ തുരത്താന്‍ ഏറ്റവും നല്ല ഔഷധമാണ് കറിവേപ്പില. കറികളില്‍ രുചി നല്കാന് മാത്രമല്ല, പല തരം ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നുകൂടിയാണിത്. എന്നും കറിവേപ്പിലിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ അല്പം തേനും ചേര്‍ത്തു കുടിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നമുക്ക് നല്‍കും. ദഹനത്തിന് സഹായിക്കുന്ന നല്ലൊരു വഴിയാണിത്.
കൂടാതെ വെറുംവയറ്റില്‍ ഇത് കുടിയ്ക്കുമ്പോള്‍ അസിഡിറ്റി പ്രശ്നങ്ങളും ഗ്യാസുമെല്ലാം ഒഴിവാകും. മലബന്ധം പരിഹരിയ്ക്കപ്പെടും. തേന്‍ ചേര്‍ക്കുമ്പോള്‍ വയറ്റിലെ അസിഡിറ്റി കുറയ്ക്കും. രുചിയും ഗുണവും പകരുന്ന ഇതില്‍ വൈറ്റമിനുകളും മിനറലുകളുമെല്ലാം ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന് ഏറെ രോഗപ്രതിരോധശേഷി നല്കാന് ഏറെ ഗുണകരം. അനാവശ്യമായ കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള എളുപ്പവഴിയാണ് വെറുവയറ്റില്‍ കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുകയെന്നത്. അതുകൊണ്ട് കറിയില്‍ നിന്ന് എടുത്തു കളയുന്നതുപോലെ നമ്മുടെ ജീവിതത്തില്‍ നിന്ന് കറിവേപ്പിലയെ കളയരുത്
Post Your Comments