Latest NewsKerala

വൈദികരെ പൂട്ടിയിട്ട് പണം കവർന്ന സംഘം പോലീസ് പിടിയിൽ

തൃക്കൊടിത്താനം: വൈദികരെ പൂട്ടിയിട്ട് പള്ളിയില്‍ വന്‍ കവര്‍ച്ച നടത്തിയ സംഘം പോലീസിന്റെ പിടിയിലായി. അന്തര്‍ സംസ്ഥാന മോഷ്ടാക്കളായ തലശ്ശേരി സ്വദേശി റൗഫ്, ബംഗലൂരുവിൽ താമസിക്കുന്ന എറണാകുളം സ്വദേശി അലക്സ് സൂര്യ എന്നിവരാണ് അറസ്റ്റിലായത്.

ചങ്ങനാശ്ശേരി സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയിലാണ് വന്‍ കവര്‍ച്ച നടന്നത്. പള്ളിമേടയില്‍ അച്ചന്‍മാരെ പൂട്ടിയിട്ടാണ് ആറ് ലക്ഷത്തോളം രൂപ കള്ളന്‍മാര്‍ കവര്‍ന്നത്. വൈദികരുടെയെല്ലാം മുറികള്‍ പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വൈദികരുടെ മുറികള്‍ക്ക് പുറമേ താഴത്തെ നിലയിലേക്ക് ഇറങ്ങുന്ന ഭാഗത്തെ ഗ്രില്ലും മോഷ്ടാക്കള്‍ പൂട്ടിയിരുന്നു.

മാർച്ച് 8 ന് പുലര്‍ച്ചെ പ്രഭാത സവാരിക്ക് പോകുന്നതിനായി വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് പ്രധാന വൈദികന് അസ്വാഭാവികത തോന്നിയത്. ഇതോടെ ഇദ്ദേഹം മറ്റ് മുറികളിലുണ്ടായിരുന്ന അച്ചന്‍മാരെ വിവരം അറിയിച്ചു. ഇവരുടെയും മുറികള്‍ തുറക്കാന്‍ കഴിയാഞ്ഞതോടെ സെക്യൂരിറ്റിയെ വിവരമറിയിക്കുകയായിരുന്നു. ഇദ്ദേഹമെത്തി പരിശോധന നടത്തിയപ്പോഴാണ് മുറികള്‍ പൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.പള്ളി ഓഫീസിന്റെയും അലമാരകളുടെയും പൂട്ടുകള്‍ തകര്‍ന്ന നിലയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button