ദുബായ്: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും വീണ്ടും ടീമിനൊപ്പം തിരിച്ചെത്തി. ദുബായ് വേദിയാകുന്ന പാകിസ്ഥാനെതിരായ പരമ്പരയ്ക്കായി ഓസീസ് ടീം എത്തിയപ്പോഴാണ് ഇരുവരും ടീമിനൊപ്പം ചേര്‍ന്നത്. ഇരുവരെയും വാരിപ്പുണർന്നാണ് സഹതാരങ്ങൾ വരവേറ്റത്. അതേസമയം മാര്‍ച്ച് 28ന് വിലക്ക് അവസാനിക്കാനിരിക്കേ പാകിസ്ഥാനെതിരായ പരമ്പരയില്‍ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറെയും ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പാക്കിസ്ഥാനെതിരായ അഞ്ച് ഏകദിനങ്ങളുടെ പരന്പരയിലെ അവസാന രണ്ട് മത്സരങ്ങളും മാര്‍ച്ച് 28നുശേഷമാണ്.
Post Your Comments