കാട്ടാക്കട : നഗരത്തിലെ ഭക്ഷണ സുരക്ഷിതം കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുന്നു.. ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഞെട്ടിക്കുന്ന നിഗൂഡതകളാണ് പുറത്തായിരിക്കുന്നത്. കാട്ടക്കട നഗരത്തിലാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്.തുടര്‍ന്ന് കെഎസ്ആര്‍ടിസി സമുച്ചയത്തിലെ ഒരു ബോക്കറിയില്‍ നിന്നാണ് ഒരു മാസത്തോളം പഴക്കമുളള 30 തോളം കവര്‍ പാലുകള്‍ കണ്ടെത്തിയത്.
ഭൂരിപക്ഷം ബേക്കറികളും ഹോട്ടലുകളും വൃത്തിഹീനമാണെന്നും കണ്ടെത്തി. നാളുകള്‍ പഴക്കമുളള ആട്ടിയമാവും പിടിച്ചെടുത്തു.ഇവയെല്ലാം ആരോഗ്യ വകുപ്പ് നശിപ്പിച്ചു.
പല സ്ഥാപനങ്ങളിലും ജീവനക്കാര്‍ക്ക് ആരോഗ്യകാര്ഡോ, മാലിന്യ നിര്‍മാര്‍ജനത്തിന് സംവിധാനമോ ഇല്ലെന്നും മലിനജലം റോഡിലേക്ക് ഒഴുക്കിവിടുന്നതായും ആരോഗ്യവകുപ്പ് കണ്ടെത്തി. ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
Post Your Comments