![](/wp-content/uploads/2018/12/ration-shop.jpg)
പത്തനംതിട്ട: സംസ്ഥാനത്തെ റേഷനേഡ കടകള്‍ ഈ മാര്‍ച്ച് 27 ന് തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍ അറിയിച്ചു. ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം ഈ ദിവസം തിരുവനന്തപുരത്ത് വെച്ച് നടക്കുന്നതിനാലാണ് റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാത്തത്.
അതേ സമയം റേഷന്‍ കടകള്‍ മാര്‍ച്ച് 31 ന് പ്രവര്‍ത്തിക്കുമെന്നും അറിയിപ്പുണ്ട്. ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി പി. തിലോത്തമന്, ഭക്ഷ്യ സെക്രട്ടറി മിനി ആന്റണി എന്നിവര്‍ പങ്കെടുക്കും
Post Your Comments