ന്യൂ ഡൽഹി : ട്വിറ്ററിൽ ‘ചൗകിദാർ നരേന്ദ്രമോദി’ എന്ന് പേര് മാറ്റിയ പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. “മോദി എത്ര വേണമെങ്കിലും ശ്രമിച്ചു കൊള്ളു പക്ഷെ ഒരിക്കലും സത്യത്തെ നശിപ്പിച്ച് കളയാന്‍ സാധിക്കില്ല. എല്ലാ ഇന്ത്യക്കാരും കാവല്‍ക്കാരന്‍ കള്ളനാണ് എന്ന് പറയുകയെണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
You can keep trying Mr Modi, but the truth cannot be extinguished.
Every Indian is saying it. #ChowkidarChorHai
P.S: Do force Sushma ji to add “Chowkidar” to her handle. It’s looking very bad.
— Rahul Gandhi (@RahulGandhi) March 17, 2019
അതേസമയം പ്രധാനമന്ത്രിക്ക് പിന്തുണ അറിയിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷായും, പിയൂഷ് ഗോയല്‍, അരുണ്‍ ജയ്റ്റ്‍ലി, രവിശങ്കര്‍ പ്രസാദ് തുടങ്ങിയ കേന്ദ്ര മന്ത്രിമാരും പേരിന്‍റെ കൂടെ ചൗകിദാര്‍ എന്ന് ചേര്‍ത്തു കൊണ്ട് രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ ‘ചൗകിദാർ ചോർ ഹേ’ മുദ്രാവാക്യത്തിന് മറുപടിയായി ബിജെപി ‘ഹം ഭീ ചൗകിദാർ’ എന്ന ഹാഷ്‍ടാഗ് ഉള്‍പ്പെടുത്തി പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് ട്വിറ്ററിലെ പേര് മാറ്റം.
Post Your Comments