Latest NewsIndia

‘ചൗക്കീദാര്‍ ചോര്‍ ഹെ’ ; രാഹുലിന്റെ ആക്ഷേപം വോട്ടാക്കി മാറ്റാന്‍ ബിജെപി

ന്യൂഡല്‍ഹി: നരേന്ദ്ര മോദിക്കെതിരായ കോണ്‍ഗ്രസ്അധ്യക്ഷന്‍ രാഹുലിന്റെ ആക്ഷേപം വോട്ടാക്കി മാറ്റാന്‍ പ്രചാരണവുമായി ബിജെപി. ചൗക്കീദാര്‍ ചോര്‍ ഹെ അധവാ കാവല്‍ക്കാരന്‍ കള്ളനാണ് എന്ന രാഹുലിന്റെ പരിഹാസമാണ് പുതിയ മുദ്രാവാക്യവുമായി രംഗത്തെത്താന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. മേം ഭീ ചൗക്കീദാര്‍ (ഞാനും കാവല്‍ക്കാരനാണ്) എന്ന മുദ്രാവാക്യവുമായാണ് ബിജെപി രംഗത്തെത്തിയത്.

2014-ല്‍ മോദി ചായക്കടക്കാരനാണെന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പരിഹാസത്തിനെതിരെ ‘ചായ് പേ ചര്‍ച്ച’കളിലൂടെ ബിജെപി തിരിച്ചടി നല്‍കിയിരുന്നു. ഇതേ മാതൃകയില്‍ രാഹുലിന്റെ ആക്ഷേപം ഉയര്‍ത്തിക്കാട്ടാനാണ് ബിജെപിയുടെ തീരുമാനം.പ്രചാരണത്തിന് മോദി തന്നെ ട്വിറ്ററിലൂടെ തുടക്കമിട്ടു. മേം ഭീ ചൗക്കീദാര്‍ എന്ന ടാഗ് ലൈനോടെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തു. ”അഴിമതിയും സാമൂഹ്യതിന്മകളും തുടച്ചുനീക്കാന്‍ പ്രയത്നിക്കുന്ന ഓരോ പൗരനും കാവല്‍ക്കാരനാണ്. രാജ്യത്തിനായി പ്രര്‍ത്തിക്കുന്നവരെല്ലാം കാവല്‍ക്കാരനാണ്. നിങ്ങളുടെ കാവല്‍ക്കാരനായ ഞാന്‍ രാജ്യസേവനത്തിനായി നിലകൊള്ളുന്നു. ഞാന്‍ ഒറ്റയ്ക്കല്ല, ഇന്ന് ഓരോ ഇന്ത്യക്കാരനും താന്‍ ഒരു കാവല്‍ക്കാരനാണെന്ന് പറയുന്നു”, മോദി ട്വിറ്ററില്‍ കുറിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുപതിനായിരത്തിലേറെ തവണ മോദിയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്യപ്പെട്ടതോടെ ആഗോളതലത്തില്‍ ഈ പ്രചാരണം മുന്നിലെത്തി.

കേന്ദ്ര മന്ത്രിമാരായ പീയൂഷ് ഗോയല്‍, സ്മൃതി ഇറാനി, രവിശങ്കര്‍ പ്രസാദ് തുടങ്ങി പതിനായിരക്കണക്കിനാളുകള്‍ പ്രചാരണത്തില്‍ പങ്കാളികളായി. അഴിമതി, ദാരിദ്ര്യം, ഭീകരത തുടങ്ങിയ വിപത്തുകള്‍ ഇല്ലാതാക്കി ശക്തവും സുരക്ഷിതവുമായ പുതിയ ഇന്ത്യ സൃഷ്ടിക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രിമാര്‍ ട്വീറ്റ് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button