പീരുമേട് : പാമ്പനാര്‍ മാര്‍ക്കറ്റില്‍ വന്‍ അഗ്നിബാധ. അഗ്‌നിബാധയില്‍ ലക്ഷങ്ങളുടെ നഷ്ടം.തീ നിയന്ത്രണ വിധേയമാക്കുന്നതിനിടയില്‍ 2 അഗ്‌നിശമനസേന ജീവനക്കാര്‍ക്ക് പൊള്ളലേറ്റു. ഫയര്‍മാന്‍മാരായ ജി ഗോപന്‍((28),കെ.ആര്‍.അര്‍ജുന്‍(25) എന്നിവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 12നായിരുന്നു മാര്‍ക്കറ്റില്‍ തീ പടര്‍ന്നത്.
ഷക്കീറിന്റെ പലചരക്ക് കട,യേശുദാസിന്റെ മൊബൈല്‍ വില്‍പ്പന ശാല,വിശ്വനാഥന്‍ ആചാരിയുടെ വെറ്റകട,എന്നിവയാണ് കത്തി നശിച്ചത്.നാട്ടുകാര്‍ തീ അണയ്ക്കാന്‍ രംഗത്ത് ഇറങ്ങിയെങ്കിലും ഇതിനിടെ പീരുമേട്ടില്‍ നിന്നു അഗ്‌നിശമനസേനയുടെ 2 യൂണിറ്റുകള്‍ എത്തി സമീപത്തെ വ്യാപാര സ്ഥപനങ്ങളിലേക്കും വീടുകളിലേക്കു തീ പടരാതെ നിയന്ത്രിച്ചു.ഇതിനിടെയാണ് ജീവനക്കാര്‍ക്ക് പൊള്ളലേറ്റത്.
വൈദ്യുതി പോസ്റ്റിലെ വഴിവിളക്കിലേക്ക് തീ പടര്‍ന്നെങ്കിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അപകടം ഒഴിവാക്കി.രാത്രിയായതിനാലാണ് ദുരന്തം ഒഴിവായത്.4 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകള്‍.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് ഇടയാക്കിയതെന്നാണ് നിഗമനം.
Post Your Comments