
എരുമപ്പെട്ടി: വ്യക്തി വിരോധം തീർക്കാൻ സ്‌കൂട്ടർ പെട്രോൾ ഒഴിച്ച് കത്തിച്ച പ്രതി അറസ്റ്റിൽ. മലപ്പുറം ആലംകോട് കക്കടിപ്പുറം സ്വദേശി വടക്കേപുരക്കൽ വീട്ടിൽ രാജേന്ദ്രനെയാണ് (39) പൊലീസ് പിടികൂടിയത്. എരുമപ്പെട്ടി എസ്.ഐ ടി.സി. അനുരാജിന്‍റെ നേതൃത്വത്തിൽ ആണ് അറസ്റ്റ് ചെയ്‍തത്.
Read Also : ഉന്നതര്‍ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തൽ, രഹസ്യമൊഴി ഇഡി കേന്ദ്ര ഓഫീസിന് കൈമാറി
തിങ്കളാഴ്ച പുലർച്ചെ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. വർക്ക് ഷോപ്പ് നടത്തിപ്പുകാരനായ കടങ്ങോട് കിഴക്കുംമുറിയിൽ ദിലീപിന്‍റെ വീടിന്റെ പോർച്ചിൽ നന്നാക്കാനായി കൊണ്ടുവന്ന് നിർത്തിയ സ്കൂട്ടറാണ് പ്രതി കത്തിച്ചത്. പോർച്ചിൽ ഉണ്ടായിരുന്ന മറ്റൊരു ബൈക്കും ഭാഗികമായി കത്തിയിട്ടുണ്ട്. വീട്ടുകാർ പെട്ടെന്ന് അറിഞ്ഞതിനാൽ തീ കൂടുതൽ പടരാതെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments