Latest NewsKeralaNews

ദേശീയ പതാക കത്തിച്ച സംഭവം: മലപ്പുറത്ത് ഒരാള്‍ അറസ്റ്റില്‍

വഴിക്കടവ് പഞ്ചായത്തിന് മുന്‍വശത്തെ പബ്ലിക്ക് റോഡരികില്‍ വെച്ചായിരുന്നു സംഭവം

മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ദേശീയ പതാക കത്തിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് പൂവത്തിപൊയില്‍ സ്വദേശി ചന്ദ്രന്‍ ആണ് അറസ്റ്റില്‍ ആയത്. വഴിക്കടവ് പഞ്ചായത്തിന് മുന്‍വശത്തെ പബ്ലിക്ക് റോഡരികില്‍ വെച്ചായിരുന്നു സംഭവം.
ദേശീയ പതാകയെ അവമതിക്കുന്ന വിധത്തില്‍ മാലിന്യങ്ങളുടെ കൂട്ടത്തില്‍ ഇട്ട് പ്ലാസ്റ്റിക് നിര്‍മ്മിതമായ ദേശീയ പതാകകള്‍ കത്തിച്ചതിനാണ് വഴിക്കടവ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

Read Also:ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചു: സംഭവം പത്തനംതിട്ടയിൽ

വഴിക്കടവ് പഞ്ചായത്തിന് മുന്‍വശത്ത് കച്ചവടം നടത്തുന്നയാളാണ് പ്രതി. ദി പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്സ് ടു നാഷണല്‍ ഹോണര്‍ ആക്റ്റ് 1971 എസ് (2), ഐപിസി 269, 278, കെപി ആക്റ്റ് 120 (ഇ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button