ന്യൂഡല്‍ഹി: 2025 ശേഷം പാകിസ്ഥാന്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ‘കശ്മീര്‍-മുമ്പോട്ടുള്ള വഴി’ എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം.
‘നിങ്ങള്‍ എഴിതി വച്ചോളൂ 6-വര്‍ഷം കഴിയുമ്പോള്‍ പാകിസ്ഥാന്‍ ഇന്ത്യയുടെ ഭാഗമാകും. 1947ന് മുമ്പ് പാകിസ്ഥാന്‍ ഉണ്ടായിരുന്നില്ല. ആളുകള്‍ പറയുന്നു 45 മുമ്പ് അത് ഇന്ത്യുടെ ഭാഗമായിരിന്നു എന്ന്. എന്നാല്‍, 2025ന് ശേഷം പാകിസ്ഥാന്‍ ഇന്ത്യയുടെ ഭാഗമാകുമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
‘കാശ്മീരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആദ്യമായി കടുത്ത ഒരു നിലപാടെടുത്തു. രാഷ്ട്രീയ ഇച്ഛാശക്തിയ്ക്ക് ഒപ്പം സൈന്യം പ്രവര്‍ത്തിച്ചതിന്റെ ഫലമാണിത്. ഇപ്പോള്‍ രാഷ്ട്രീയത്തില്‍ മാറ്റമുണ്ടായിരിക്കുകയാണ്. ലാഹോറില്‍ താമസിക്കുന്നതിനും ചൈനയുടെ അനുമതിയില്ലാതെ മാനസസരോവറിലേക്ക് പോകാനുള്ള നമ്മുടെ സ്വപ്നങ്ങളും ഇപ്പോഴും അവശേഷിക്കുകയാണെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. മോദിയെ എതിര്‍ക്കുന്നതിന് വേണ്ടി പ്രതിപക്ഷം പാക്കിസ്ഥാനെ അനുകൂലിക്കുകയാമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments