Latest NewsIndia

മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഞരമ്പ് മുറിച്ച ശേഷം വീഡിയോ നേതാവിന് അയച്ച് എംഎൽഎ

ലോക്സഭാതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഞരമ്പ് മുറിച്ച ശേഷം വീഡിയോ നേതാവിന് അയച്ചുകൊടുത്ത് എംഎൽഎ. ആ‍ന്ധ്രാപ്രദേശിലെ വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകനായ എം സുനിൽകുമാർ ആണ് കൈ മുറിച്ചത്. പാര്‍ട്ടി നേതാവ് ജഗൻമോഹൻ റെഡ്ഡിക്കാണ് ഇയാൾ വീഡിയോ അയച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചത് കൊണ്ട് ഇയാളുടെ ജീവൻ രക്ഷപെടുത്താനായി.

5 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ”ജഗൻസാർ, ഞാന്‍ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു. പക്ഷേ, കഴിഞ്ഞ 5 വർഷം നിങ്ങളെ പിന്തുടർന്നിട്ടും എനിക്ക് മത്സരിക്കാൻ സീറ്റ് ലഭിച്ചില്ല എന്ന കാരണത്താല്‍ ഞാൻ ജീവിതമവസാനിപ്പിക്കുന്നു. മരിക്കുന്നതിന് മുൻപായി ഈ വീഡിയോ താങ്കൾക്കയക്കുന്നു” എന്നാണ് സുനിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button