ഗുവാഹത്തി•സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ആസാമില്‍ ബി.ജെ.പി സിറ്റിംഗ് എം.പി പാര്‍ട്ടി വിട്ടു. തേസ്പൂര്‍ എം.പിയായ രാം പ്രസാദ് സര്‍മാഹ് ആണ് പാര്‍ട്ടി വിട്ടത്. ‘പാര്‍ട്ടിയിലെ പുതിയ നുഴഞ്ഞുകയറ്റക്കാര്‍’ മൂലം പഴയ പ്രവര്‍ത്തകര്‍ അവഗണിക്കപ്പെടുന്നു എന്നാരോപിച്ചാണ് രാം പ്രസാദിന്റെ രാജി.
ആര്‍.എസ്.എസിനെയും വി.എച്ച്.പിയേയും 15 വര്‍ഷവും, ബി.ജെ.പിയെ 29 വര്‍ഷവും സേവിച്ച ശേഷമാണ് രാം പ്രസാദ് ബി.ജെ.പിയുടെ പ്രാഥമികാംഗത്വം രാജിവച്ചത്.
‘ഞാന്‍ ഇന്ന് ബി.ജെ.പി വിട്ടു. ആസാം ബി.ജെ.പിയോലെ പുതിയ നുഴഞ്ഞുകയറ്റക്കാരാല്‍ പഴയ പ്രവര്‍ത്തകര്‍ അവഗണിക്കപ്പെടുന്നതില്‍ തനിക്ക് അതിയായ ഹൃദയവേദനയുണ്ട്’ – രാം പ്രസാദ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പാര്‍ട്ടി തയ്യാറാക്കിയ സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയില്‍ തേസ്പൂര്‍ സീറ്റില്‍ നിന്ന് രാം പ്രസാദിന്റെ പേരുണ്ടായിരുന്നില്ല. ആസാം മന്ത്രിയും എന്‍.ഇ.ഡി.എ കണ്‍വീനറുമായ ഹിമാന്ത ബിസ്വ ശര്‍മയുടെ പേര് മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments