ഗാന്ധിനഗര്‍: നിരോധനം മറികടന്ന് പബ്ജി ഗെയിം കളിച്ച് എട്ട് പേരെ കൂടി ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഏഴ് ിപേര്‍ വിദ്യാര്‍ത്ഥികളാണ്. അഹമ്മദാബാദ്, ഹിമ്മത്നഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്കെതിരെ ഐപിസി 188 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതോടെ പബ്ജി കളിച്ചതിന് ഗുജറാത്തില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം 18 ആയി ഉയര്‍ന്നു.
സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് സംസ്ഥാനത്ത് പബ്ജിക്ക് വിലക്കേര്‍പ്പെടുത്തിയത്. കളിക്കുന്നവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന അപകടകാരിയായ ഗെയിമാണ് മോമോ ചാലഞ്ച് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് പബ്ജിക്ക് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം ഗെയിം കളിച്ച് അറസ്റ്റിലായവര്‍ക്ക് ജാമ്യം അനുവദിച്ചു.
അതേസമയം മോമോ ചലഞ്ച് വിഭാഗത്തില്‍ പബ്ജിയേയും ഉള്‍പ്പെടുത്തയതില്‍ ഗെയിമിന്റെ നിര്‍മാതാക്കളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. .
Post Your Comments