Latest NewsIndia

ഉത്തര്‍ പ്രദേശില്‍ മഹാസഖ്യത്തിനായി ഏഴ് സീറ്റ് മാറ്റി വച്ച് കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: മഹാസഖ്യത്തിനായി പ്രത്യുപകാരം ചെയ്ത് കോണ്‍ഗ്രസ്. ഉത്തര്‍ഡ പ്രദേശില്‍ എ​സ്പി-​ബി​എ​സ്പി-​ആ​ർ​എ​ൽ​ഡി കൂ​ട്ടു​കെ​ട്ടി​നാ​യികോണ്‍ഗ്രസ് ഏ​ഴു സീ​റ്റ് ഒ​ഴി​ച്ചി​ടും. എ​സ്പി നേ​താ​വ് മു​ലാ​യം സിം​ഗ് യാ​ദ​വ് മ​ത്സ​രി​ക്കു​ന്ന മെ​യി​ൻ​പു​രി, അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ ഭാ​ര്യ ഡിം​പി​ൾ മ​ത്സ​രി​ക്കു​ന്ന ക​നൗ​ജ്, ആ​ർ​എ​ൽ​ഡി​യു​ടെ അ​ജി​ത് സിം​ഗ്, ജ​യ​ന്ത് ചൗ​ധ​രി എ​ന്നി​വ​ർ മ​ത്സ​രി​ക്കു​ന്ന സീ​റ്റു​ക​ൾ, മാ​യാ​വ​തി മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ലം എ​ന്നി​വ​ കോ​ണ്‍​ഗ്ര​സ് ഒ​ഴി​ച്ചി​ടും. ഇവിടെങ്ങളില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ജ് ബ​ബ്ബ​ർ അ​റി​യി​ച്ചു.

ഈ ​വ​ർ​ഷം ആദ്യമാണ് എസ്പി-ബിഎസ് കൂട്ടുക്കെട്ടിനായി മാ​യാ​വ​തിയും ​അ​ഖി​ലേ​ഷ് യാദവും ധാരണയായത്. തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ ഒ​റ്റ​യ്ക്കു ജ​ന​വി​ധി തേ​ടു​മെ​ന്ന് കോണ്‍ഗ്രസ് അ​റി​യി​ച്ചി​രു​ന്നു. എ​സ്പി 37 സീ​റ്റി​ലും ബി​എ​സ്പി 38 സീ​റ്റി​ലും മ​ത്സ​രി​ക്കാ​നാ​ണ് എ​സ്പി-​ബി​എ​സ്പി ധാ​ര​ണ. സോ​ണി​യ ഗാ​ന്ധി​യു​ടെ മ​ണ്ഡ​ല​മാ​യ റാ​യ്ബ​റേ​ലി​യും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മ​ണ്ഡ​ല​മാ​യ അ​മേ​ത്തി​യും സ​ഖ്യം ഒ​ഴി​ച്ചി​ട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button