KeralaLatest News

സ്ഥാനാര്‍ഥി പട്ടിക വന്നതിനു പിന്നാലെ പ്രചാരണം ശക്തമാക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം:ഔദ്യോഗിക പ്രഖ്യാപനം വന്നയിടങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് തുടക്കമായി. രാത്രി വൈകിയെത്തിയ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ രാവിലെ മുതല്‍ വോട്ടര്‍മാരെ കാണാനുള്ള തിരക്കിലായിരുന്നു സ്ഥാനാര്‍ഥികള്‍. പ്രഖ്യാപനം വന്ന 12 ഇടങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും പ്രചാരണ ചൂടിലേക്ക് നീങ്ങി തുടങ്ങിയിരിക്കുകയാണ്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം നേരത്തെ തന്നെ പ്രചാരണം തുടങ്ങിയ ചില സിറ്റിങ് എം.പിമാരും പ്രഖ്യാപനം എത്തിയതോടെ പ്രചാരണം ഊര്‍ജ്ജിതമാക്കി.നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കി പ്രചാരണം ആരംഭിച്ച ശശി തരൂരും കെ സുധാകരനും എം.കെ രാഘവനും ഇന്നും വോട്ടര്‍മാര്‍ക്കിടയില്‍ തന്നെയായിരുന്നു.

ഇടുക്കിയിലെ സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന് പ്രവര്‍ത്തകര്‍ മുവാറ്റുപുഴയില്‍ സ്വീകരണം നല്‍കി. രമ്യാ ഹരിദാസും രാജ്‌മോഹന്‍ ഉണ്ണിത്താനും മണ്ഡലത്തിലേക്ക് എത്തിയിട്ടില്ല. ചാലക്കുടിയില്‍ ബെന്നി ബഹനാന്‍ മണ്ഡലത്തിലെ നേതാക്കളുമായുളള കൂടിക്കാഴ്ചകളിലാണ്. മാവേലിക്കരയിലെ സ്ഥാനാര്‍ഥി കൊടിക്കുന്നിലും മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ വോട്ടര്‍മാരെ സന്ദര്‍ശിച്ചു. പ്രമുഖ വ്യക്തികളുമായുള്ള കൂടിക്കാഴ്ച പൂര്‍ത്തിയാക്കി അടുത്ത ദിവസങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പൂര്‍ണമായും മണ്ഡല പര്യടനത്തിലേക്ക് നീങ്ങും.എറണാകുളത്തെ സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ രാവിലെ മാതാപിതാക്കളുടെ കല്ലറയിലെത്തി പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം.ഐ ഷാനവാസിന്റെ വീട്ടുലുമെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button