Latest NewsKerala

കെ.വി തോമസിനെ ലക്ഷ്യമിട്ട് ബിജെപി ; കേന്ദ്ര നേതൃത്വം ഫോണിൽ ബന്ധപ്പെട്ടു

കൊച്ചി : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കൈവിട്ട കെ.വി തോമസിനെ ലക്ഷ്യമിട്ട് ബിജെപി കേന്ദ്ര നേതൃത്വം. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വം കെ.വി തോമസുമായി ഫോണിൽ ബന്ധപ്പെട്ടുവെന്ന് സൂചന. എന്നാൽ അനുകൂലമായി കെവി തോമസ് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് ടോം വടക്കന്റെ നേതൃത്വത്തിലാണ് നീക്കങ്ങൾ നടക്കുന്നത്.

തോമസിനെ എറണാകുളത്ത് സ്ഥാനാർത്ഥിയാക്കാനാണ് ബിജെപിയും തീരുമാനമെന്ന് റിപ്പോർട്ട്. അതേസമയം പ്രതിപക്ഷ നേതാവ് കെവി തോമസിന്റെ വീട്ടിലെത്തി അദ്ദേഹവുമായി ചർച്ച നടത്തികൊണ്ടിരിക്കുകയാണ്. മുൻ കോൺഗ്രസ് പ്രധാനമന്ത്രി മൻമോഹൻസിങ് കെവി തോമസുമായി ഫോണിൽ സംസാരിച്ചു.

അതേസമയം കെവി തോമസിനെ ബിജെപിയിലേക്ക് സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button