മാംഗ്ലൂര്‍: മാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്നും 632 ഗ്രാം സ്വര്‍ണം പിടികൂടി. ഏകദേശം 19.49 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
ദുബൈയില്‍ നിന്നുള്ള സ്പൈസ് ജെറ്റില്‍ മാംഗ്ലൂര്‍ മാംഗ്ലൂര്‍ വിമാനത്താവളത്തില്‍ എത്തിയ യുവാവില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്. പേസ്റ്റ് രൂപത്തിലാക്കിയ നിലയിലായിരുന്നു സ്വര്‍ണം. മാംഗ്ലൂര്‍ വിമനത്താവളം വഴിയുളള സ്വര്‍ണകടത്ത് ഒരാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ്. കഴിഞ്ഞ മാര്‍ച്ച് 11നും കസ്റ്റംസിന്റെ നേതൃത്വത്തില്‍ സ്വര്‍ണം പിടികൂടിയിരുന്നു. 5.92 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
അതേസമയം, മംഗലാപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കള്ളന്‍മാര്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ചേക്കേറിയതായും വിവരമുണ്ട്. വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ച് മൂന്ന് മാസത്തിനിടെ അഞ്ചു തവണകളിലായി 10.6 കിലോഗ്രാം സ്വര്‍ണമാണ് ഇതുവരെ പിടികൂടിയത്. ഇതോടെ കസ്റ്റംസ് അധികൃതര്‍ മംഗലപുരത്തിനേക്കാള്‍ ശ്രദ്ധ നല്‍കുന്നത് കണ്ണൂര്‍ വിമാനത്താവളത്തിലാണ്. സ്വര്‍ണക്കടത്ത് വ്യാപകമായതോടെ യാത്രക്കാരെ അടക്കമുള്ള കസ്റ്റംസ് പരിശോധന കര്‍ശനമാക്കി. മൂന്ന് മാസത്തിനുള്ളില്‍ കോടികളുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
Post Your Comments