കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കര്‍ണ്ണാടകത്തില്‍ പ്രതിഷേധം കനക്കുന്നതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിർദേശം. കേരളത്തില്‍ നിന്നും മംഗളൂരു ഉള്‍പ്പെടെയുള്ള ദക്ഷിണ കന്നഡ ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസി സർവീസുകൾ നിർത്തിവെച്ചു. സ്വകാര്യ ബസുകള്‍ കാസര്‍ഗോഡ് അതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ്. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ പൊലീസിന് ജാഗ്രതാനിര്‍ദേശം നല്‍കി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളില്‍ പൊലീസിന് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ഉദ്യോഗസ്ഥരെ സജ്ജമാക്കി നിര്‍ത്താന്‍ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Post Your Comments