മംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്ക്ക് മംഗളൂരുവിൽ പ്രവേശിക്കുന്നതിന് വിലക്ക്. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനെ തുടർന്നു ശനിയാഴ്ച മംഗളൂരുവിലേക്ക് നടത്താനിരുന്ന യാത്ര മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മംഗളൂരു പോലീസ് അദ്ദേഹത്തിന് നോട്ട്സ് അയച്ചു. സംഘര്‍ഷ ഭരിതമായ മംഗളൂരുവിലേക്ക് സിദ്ധരാമയ്യ എത്തിയാല്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മംഗളൂരുവിലേക്ക് പ്രവേശിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടത്.
കര്‍ണാടകയില്‍ സര്‍ക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ രംഗത്തെത്തി. ഒരു കാരണവുമില്ലാതെയാണെന്ന് സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സമാധാനപരമായ പ്രതിഷേധം 144 പ്രഖ്യാപിച്ചതോടെ അക്രമാസക്തമായി. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം അടിച്ചമര്‍ത്താനാണ് സര്‍ക്കാരിനു താൽപര്യം. എന്ത് അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കണമെന്നും ശിവകുമാര്‍ പറഞ്ഞു.
അതേസമയം നിരോധനാഞ്ജ നിലനില്‍ക്കെ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഇന്ന് മംഗളൂരുവിൽ സന്ദര്‍ശനം നടത്തുന്നതിനാല്‍ വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും ഇന്ന് ഇവിടെ ചേരുന്നുണ്ട്. അതിര്‍ത്തി പ്രദേശത്ത് നിന്നും കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് വാഹനങ്ങള്‍ നഗരത്തിലേക്ക് കടത്തിവിടുന്നത്.
Post Your Comments