മലപ്പുറം: പന്ത്രണ്ട് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 4 പേര്‍ പിടിയില്‍. മലപ്പുറം വാഴയൂര്‍ സ്വദേശികളാണ് പിടിയിലായത്. പഠനത്തില്‍ ശ്രദ്ധിക്കാതിരുന്ന വിദ്യാര്‍ത്ഥി സ്കൂളിലെ കൗണ്‍സിലിങ്ങിലാണ് വിവരം പുറത്ത്പറഞ്ഞത്. സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെയും പൊലീസിനെയും വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത് .
ഇവരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിവരികയാണെന്നാണ് വിവരം. കടകളിലും പള്ളിയിലും വെച്ച് പണം നല്‍കി പ്രലോഭിപ്പിച്ചാണ് കുട്ടിയെ പീഡിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments