റിയാദ്: സൗദിയിൽ ആയുധക്കടത്തും മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ മൂന്നു മാസത്തിനിടെ അറസ്റിലായത് 825 പേർ. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 52 ടൺ ഖാത്ത് (മലമ്പ്രദേശങ്ങളിൽ കാണുന്ന ഒരു തരം ലഹരിച്ചെടി), 157 കിലോ കഞ്ചാവ്, 209 എണ്ണം വിവിധ ആയുധങ്ങൾ, 16,166 ലോഡ് വെടിയുണ്ടകൾ, 1,130,159 സൗദി റിയാൽ 743 വാഹനങ്ങൾ എന്നിവയാണ് സൗദി സുരക്ഷാ അധികൃതരുടെ നേതൃത്വത്തിൽ നടന്ന പരിശോധയിൽ പിടികൂടിയതെന്നു മന്ത്രാലയ വക്താവ് തലാൽ അൽ ഷൽഹൂബ് അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷാ പരിശോധനയും റോന്തുചുറ്റലും ശക്തിപ്പെടുത്തിയതിന്റെ ഭാഗമായാണ് പർവത മേഖലാ അതിർത്തി പ്രദേശങ്ങളായ അസീർ, ജിസാൻ ഭാഗങ്ങളിലാണ് സുരക്ഷാ നീക്കം നടന്നതെന്നു അധികൃതർ അറിയിച്ചു
Post Your Comments