ന്യൂഡല്‍ഹി : കേന്ദ്രം ആവശ്യപ്പെട്ടാല്‍ ജനഹിതമറിയുന്നതിനായി താന്‍ മല്‍സരിക്കുമെന്ന് രാജ്യസഭാ എംപി സുരേഷ് ഗോപി. ബിജെപിയുടെ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനുളള ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് ബിജെപി കേന്ദ്ര നേതൃത്വം നിര്‍ബന്ധിച്ചാല്‍ മല്‍സരത്തിന് ഇറങ്ങുമെന്ന് അദ്ദേഹ വ്യക്തമാക്കിയത്. മല്‍സരിക്കുന്ന മണ്ഡലം പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിച്ചതിന് ശേഷമേ തീരുമാനിക്കൂ എന്നും വിശദമാക്കി.
കൊല്ലത്തെ സ്ഥാനാര്‍ഥിയായി മുന്‍ഐഎഎസ് ഉദ്യോഗസ്ഥന് ആനന്ദബോസിന്റെ പേരും ഉയര്‍ന്ന് വരുന്നുണ്ട്.
Post Your Comments