ലക്‌നൗ• പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം യുപിയിലെ ബിജെപിയുടെ ലോക്‌സഭാതെരഞ്ഞെടുപ്പ് പ്രതീക്ഷകളില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
എസ്പി-ബിഎസ്പി സഖ്യം ‘തള്ളിക്കളഞ്ഞ യോഗി ആ സഖ്യം ഇപ്പോള്‍ തന്നെ വിവാദത്തിലാണെന്നും ചൂണ്ടിക്കാട്ടി. മുമ്പും പ്രിയങ്ക കോണ്‍ഗ്രസിനായി പ്രചാരണം നടത്തിയിട്ടുണ്ട്. ഇപ്പോഴും അ്‌വര്‍ പാര്‍ട്ടിയുടെ പ്രചാരക മാത്രമാണെന്നും അത് ബിജെപിയുടെ സാധ്യതകളില്‍ ഒരു മാറ്റവും ഉണ്ടാക്കില്ലെന്നും യുപി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം പിടിഐയ്ക്ക് നല്‍കിയ ആദ്യ അഭിമുഖത്തിലായിരുന്നു യോഗിയുടെ പ്രതികരണം.
കിഴക്കന്‍ യു.പി.യുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത പ്രിയങ്കയുടെ സേവനം എങ്ങനെ ഉപയോഗപ്പെടുത്തണമെന്നത് ആ പാര്‍ട്ടിയുടെ ആഭ്യന്തര വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. എസ് പി-ബിഎസ്പി കൂട്ടുകെട്ട് ബി.ജെ.പി സഖ്യത്തിന്റെ സാധ്യതകള്‍ എത്രത്തോളം ദുര്‍ബലമാക്കുമെന്ന ചോദ്യത്തിന് ഇരുപാര്‍ട്ടികളും തമ്മിലുള്ള സീറ്റ് തര്‍ക്കം ചൂണ്ടിക്കാട്ടിയായിരുന്നു യോഗിയുടെ മറുപടി. സംസ്ഥാനതലത്തിലെ പ്രാദേശിക വിഷയങ്ങളായിരിക്കും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments