ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലീം പള്ളിയിലുണ്ടായ വെടിവെയ്‌പ്പിലെ മുഖ്യപ്രതിയായ ബ്രെന്‍റണ്‍ ടാരന്‍റിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഏപ്രില്‍ 5 വരെയാണ് കസ്റ്റഡിയില്‍ കഴിയുന്ന കാലാവധി. ആസ്ട്രേലിയന്‍ പൗരനാണ് ഇരുപത്തെട്ടുകാരനായ ബ്രെന്‍റണ്‍ ടാരന്‍റ്. മറ്റ് രണ്ടു പ്രതികൾ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
49 പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. വംശീയ വിദ്വേഷമാണ് ആക്രമണത്തിന്റെ കാരണം.
ബ്രെന്‍റണ്‍ ടാരന്‍റിന് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് കിട്ടിയിട്ടുണ്ടെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത അറാന്‍ഡ പറഞ്ഞു. ആക്രമണത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ മുഖ്യപ്രതിയായ ബ്രെന്റണ്‍ തന്നെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ മരിച്ചവരില്‍ ഇന്ത്യന്‍ വംശജരുണ്ടെന്ന് സംശയമുണ്ടെന്ന്.
Post Your Comments