മുംബൈ: മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ അടക്കമുള്ള മുംബൈ ക്രിക്കറ്റ് ടീമിന്റെ സീനിയര്‍ സെലക്ടര്‍മാര്‍ രാജിവച്ചു. അഗാര്‍ക്കറിനൊപ്പം നിലേഷ് കുല്‍ക്കര്‍ണി, സുനില്‍ മോറെ, രവി താക്കര്‍ എന്നിവരാണ് രാജിവെച്ചത്. മുംബൈ ടീമിന്റെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ സെലക്ടര്‍മാരെ പുറത്താക്കാന്‍ അസോസിയേഷനിലെ ചില അംഗങ്ങള്‍ പ്രത്യേക യോഗം ചേര്‍ന്നു തീരുമാനിച്ചിരുന്നു. ക്രിക്കറ്റ് ഇംപ്രൂവ്മെന്റ് കമ്മിറ്റി ഈ നീക്കത്തെ എതിർത്ത് രംഗത്തെത്തി. തുടർന്ന് താത്കാലിക കമ്മിറ്റി ഇക്കാര്യത്തില്‍ നിയമോപദേശം തേടി. ഇതിനിടെയാണ് സെലക്ടര്‍മാര്‍ രാജിവെച്ചത്.
Post Your Comments