മുസ‌്ലിംലീഗ‌് തെരഞ്ഞെടുപ്പ‌് ചട്ടം ലംഘിച്ചെന്ന ആരോപണവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണന്‍. വര്‍ഗീയ സംഘടനയുമായി തെരഞ്ഞെടുപ്പ‌് രഹസ്യചര്‍ച്ചയ‌്ക്ക‌് സര്‍ക്കാര്‍ ഗസ്റ്റ‌് ഹൗസ‌് ഉപയോഗിച്ചെന്നാണ് കോടിയേരിയുടെ ആരോപണം. സര്‍ക്കാര്‍ സ്ഥാപനങ്ങളെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിനും മറ്റും ഉപയോഗിക്കരുതെന്നാണ‌് നിയമം. എസ‌്ഡിപിഐക്കാരും ലീഗ‌് നേതാക്കളും അവിടെ ഭക്ഷണം കഴിക്കാന്‍ വന്നതല്ലെന്ന‌് സിസിടിവി ദൃശ്യത്തില്‍നിന്ന‌് വ്യക്തമാണ‌്. ചര്‍ച്ച നടന്നതായി പങ്കെടുത്ത എസ‌്ഡിപിഐ നേതാവ‌് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട‌്. ഈ സാഹചര്യത്തില്‍ എല്‍ഡിഎഫ‌് തെരഞ്ഞെടുപ്പ‌് ചട്ടലംഘനത്തിന‌് പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ‌്ഡിപിഐക്കെതിരെ നിരന്തരം പ്രസംഗിക്കുന്ന ലീഗ‌് നേതാവാണ‌് എം കെ മുനീര്‍. ലീഗിന്റെ കപട മതേതര മുഖം വലിച്ചുകീറിയിട്ടും മുനീർ അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല. അദ്ദേഹം ഒളിവില്‍ പോയിട്ടില്ലെങ്കില്‍ അഭിപ്രായം കേള്‍ക്കാന്‍ താല്‍പര്യമുണ്ട‌്. പരാജയ ഭീതിയിലായ യുഡിഎഫ‌് വര്‍ഗീയ സംഘടനകളുമായി മാത്രമല്ല ജയ‌്ഷെ മുഹമ്മദുമായും ബന്ധമുണ്ടാക്കും. ആരുടെയും വോട്ട‌് വാങ്ങുമെന്ന കെ സുധാകരന്റെ പ്രസ‌്താവന ഇതിന‌് തെളിവാണെന്നും കോടിയേരി ആരോപിച്ചു.
Post Your Comments