ബംഗലൂരു•അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുന്‍ കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.മഞ്ജു തന്റെ ബി.ജെ.പി പ്രവേശനം തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും. മഞ്ജു ശനിയാഴ്ച ഹസന് എം.എല്‍.എ പ്രീതം ഗൗഡയുമായി ഹസനില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
എം.എല്‍.എ തന്നെ പ്രഭാത ഭക്ഷണത്തിനായാണ് ക്ഷണിച്ചതെന്നും സുഹൃത്ത് എന്ന നിലയിലായിരുന്നു കൂടിക്കാഴ്ചയെന്നുമാണ് മഞ്ജു മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്റെ അടുത്ത നീക്കം സംബന്ധിച്ച് ജില്ലയിലെ അനുയായികളുമായി ചർച്ചകൾ നടത്തിവരികയാണ്. അത് ഞായറാഴ്ച വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കുമെന്നും അടുത്ത നീക്കം തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടിടങ്ങളിലെ അനുയായികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. അവര്‍ തനിക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പ് നല്‍കിയതായും മഞ്ജു പറഞ്ഞു.
തന്റെ രാഷ്ട്രീയഭാവി സംബന്ധിച്ച് മഞ്ജു വൈകാതെ തന്നെ ഒരു തീരുമാനമെടുക്കുമെന്ന് പ്രീതം ഗൗഡ പറഞ്ഞു.
പ്രജ്വൽ രേവണ്ണയെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ബിജെപി പ്രവർത്തകരും വരും ദിവസങ്ങളിൽ പാർട്ടിയിലേക്ക് എത്താനിരിക്കുന്നവരും വിജയത്തിനായി ഒരുമിച്ചു പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments